അർജുൻ രാംപാലും ജാക്കി ഷെറോഫും ബിജെപിയിലേക്ക്

മുംബൈ: ബോളീവുഡ് താരങ്ങളായ അർജുൻ രാംപാലും ജാക്കി ഷെറോഫും ബിജെപിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയേക്കുമെന്ന് സൂചന. ചൊവ്വാഴ്ച ഡൽഹിയിലെ ബിജെപി ആസ്‌ഥാനത്തെത്തി ഇരുവരും നേതാക്കളുമായി ചർച്ച നടത്തി.

ഉത്തർപ്രദേശിലാകും പാർട്ടി ഇവരെ അവതരിപ്പിക്കുക. ബിജെപി നേതാക്കളുമായി ചർച്ച നടത്തിയ ശേഷം അർജുൻ രാംപാൽ മാധ്യമ പ്രവർത്തകരെ കണ്ടു. കഴിഞ്ഞ രണ്ടര വർഷത്തെ ഭരണത്തിൽ മോദി സർക്കാരിനെ താരം പ്രശംസിക്കുകയും ചെയ്തു.