ലോകമുത്തശ്ശി അന്തരിച്ചു

 

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വനിതയായി ഗിന്നസ് ബുക്ക് അംഗീകരിച്ച അമേരിക്കന്‍ സ്വദേശി സൂസന്ന മഷാറ്റ് ജോണ്‍സ് (116) അന്തരിച്ചു. ന്യൂയോര്‍ക്കിലെ നഴ്‌സിംഗ് ഹോമിലായിരുന്നു അന്ത്യം. 1899 ജൂലൈ ആറിനു യുഎസിലെ അലബാമയിലാണ് സൂസന്നയുടെ ജനനം. ഡിട്രോയിറ്റില്‍ നിന്നുള്ള ജെറാലിയന്‍ ടാലിയുടെ മരണത്തോടെയാണ് സൂസന്ന ലോക മുത്തശ്ശിയായത്.