താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചതായി ആക്ഷേപം

കൊല്ലം: ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് ഗര്‍ഭിണി മരിച്ചതായി പരാതി. കൊട്ടാരക്കര മുസ്‌ലീം സ്ട്രീറ്റ് സ്വദേശി ബൈജുവിന്റെ ഭാര്യ സഹിത (31) ആണ് മരിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം.സഹിതയെ പ്രസവ വാര്‍ഡിലാക്കിയ ശേഷം ഡോക്ടര്‍ പുറത്തിറങ്ങിപ്പോയെന്നാണ് ബന്ധുക്കളുടെ ആരോപണം. സഹിതയെ പരിശോധിച്ചില്ലെന്നും ഇവര്‍ പറയുന്നു.