സൂര്യനെല്ലിയിലെ ഒരു പെണ്‍കുട്ടിയെ ഓര്‍ക്കുമ്പോള്‍

സൂര്യന് ഇല്ലാത്ത ഇടം എന്നാണു സൂര്യനെല്ലി എന്ന വാക്കിന്റെ അര്ത്ഥം.ദിവസം മുഴുവനും മൂടിക്കിടക്കുന്ന കോടമഞ്ഞിനിടയിലൂടെ ഒളിഞ്ഞും തെളിഞ്ഞും എപ്പോഴെന്കിലും സൂര്യന് വന്നാലായി.പതിനേഴു വര്ഷത്തോളം നീതിയുടെസൂര്യന് മങ്ങിയും മാഞ്ഞും മറഞ്ഞിരുന്നു ശിക്ഷിച്ച,പേരും മുഖവും നഷ്ടപ്പെട്ട ഒരു പെണ്കുട്ടിയുടെ ജീവിതം ഈഗ്രാമത്തിലായിരുന്നു.മുപ്പത്തിയഞ്ചു വയസ്സുള്ള ഒരു മുതിര്ന്ന സ്ത്രീയായിട്ടും അവളെ നമ്മള് വിളിച്ചു,ഇപ്പോഴുംവിളിക്കുന്നു ‘സൂര്യനെല്ലി പെണ്കുട്ടി’.

സൂര്യനെല്ലിയില് നിന്നും അകലെ കോട്ടയത്തെ ഒരു ഗ്രാമത്തിലാണ് ഇപ്പോള് അവളുടെ കുടുംബം..സര്ക്കാര് നല്കിയതാല്ക്കാലിക ജോലിയുണ്ട്.ജോലിക്ക് പോകുന്ന ഏതൊരു പെണ്കുട്ടിയെയും പോലെ രാവിലെ സന്തോഷത്തോടെഒരുങ്ങിയിറങ്ങുന്ന ഈ പെണ്കുട്ടിയുടെ തല ഗെയ്റ്റ് കടക്കുന്നതോടെ താഴും.പരിഹാസങ്ങള്ക്കു മുന്നില് ചൂളും.കടന്നുപോകുന്ന ടൂറിസ്റ്റ് വാഹനങ്ങള് വീടിനു മുന്നില് പരുങ്ങി നിന്ന് ഹോണ് അടിച്ചിട്ട് പോകും.ചില സന്ദര്ശകര് വെറുതെവീടൊന്നു കാണാന് വരും.നാല്പ്പതു പിശാചുക്കള് നാല്പ്പതു ദിവസം കൊണ്ട് ഏല്പ്പിച്ച ക്ഷതത്തെക്കാള്അപമാനിക്കപ്പെട്ടു ഈ കുടുംബം അതിനു ശേഷമുള്ള പതിനേഴു വര്ഷം.കരഞ്ഞു കണ്ണീര് വറ്റി..ബാക്കിയാവുന്നത് നിസ്സംഗതമാത്രമാണ്..വേട്ടക്കാരനേക്കാള് ഇര ശിക്ഷിക്കപ്പെടുന്ന ഒരു സമൂഹ മനസാക്ഷിയോടുള്ള ചോദ്യമാണ് ഈ കുടുംബത്തിന്റെകഴിഞ്ഞ കാലം.

തൊണ്ണൂറ്റി നാലിലാണ് ഈ കുടുംബം സൂര്യനെല്ലിയിലെത്തുന്നത്.അച്ഛന് പോസ്റ്റ് മാസ്ടറായിരുന്നു.അമ്മനേഴ്സും.അച്ഛനമ്മമാരുടെ ജോലി മാറ്റങ്ങള് കാരണം അത് വരെ കോണ്വെന്റ് സ്കൂള് ബോര്ഡിങ്ങ്കളില് താമസിച്ചുപഠിച്ചിരുന്ന അവള്ക്ക് സൂര്യനെല്ലിയിലെ ക്വാര്ടേഴ്സും മൂന്നാറിലെ ഇന്ഗ്ലിഷ് സ്കൂളും പുതുമയായി.ഒന്പതാം ക്ലാസ്സില്പഠിക്കുമ്പോഴാണ് അവള് രാജുവിനെ പരിചയപ്പെടുന്നത്.സ്കൂളിലേയ്ക്കുള്ള ബസിലെ ക്ലീനര്.1996 ല് പതിനാറാംവയസ്സില് തന്റെ ജീവിതം മാറ്റി മറിയ്ക്കുന്ന ഒരു കെണിയുടെ തുടക്കമായിരുന്നു അന്ന് തുടങ്ങിയ പ്രണയമെന്നു അവള്അറിഞ്ഞിരുന്നില്ല.പ്രണയത്തിന്റെ പുതുമകള് മാഞ്ഞു തുടങ്ങിയപ്പോള് പയ്യെപ്പയ്യെ രാജു അവളെ ഭീഷണിപ്പെടുത്തി പണംവാങ്ങാന് തുടങ്ങി.കാമുകനോടൊപ്പം അടിമാലിയിലെയ്ക്കുള്ള നിര്ബന്ധിതമായ ഒരു യാത്രയാണ് അവളുടെ ജീവിതം മാറ്റിമറിച്ചത്.

ബസില് രണ്ടു സീറ്റുകളിലാണ് അവര് ഇരുന്നത്.ബസ് കോതമംഗലത്ത് എത്തുമ്പോള് നേരം ഇരുട്ടിയിരുന്നു.പിന് സീറ്റില്ഇരുന്ന രാജുവിനെ കണ്ടില്ല..അപ്പോഴാണ് ഉഷ എന്നൊരു സ്ത്രീ അവളെ കോട്ടയത്തുള്ള ബന്ധുവിന്റെ വീട്ടിലെത്തിക്കാമെന്നുസഹായവുമായെത്തുന്നത്.പക്ഷെ ആ സ്ത്രീ അവളെ ധര്മരാജന് എന്ന വക്കീലിന് കൈമാറി.അയാള് ഒരു എജെന്റ്മാത്രമായിരുന്നു.പിന്നീട് പല ഹോട്ടലുകളിലായി പെണ്കുട്ടിയെ അയാള് ശാരീരികമായി ഉപയോഗിച്ചു.അതിനു ശേഷംകേരളത്തിലും തമിഴ്നാട്ടിലുമായി നാല്പ്പതു ദിവസം..നാല്പ്പത്തിരണ്ടോളം പേര്…മയക്കുമരുന്ന്കൊടുത്ത്നിര്ജ്ജീവമാക്കി…കൊല്ലുമെന്നുള്ള ഭീഷണി.നാല്പ്പതു ദിവസങ്ങള്ക്ക് ശേഷം ജീവച്ഛവമായിട്ടാണ് അവള്തിരികെയെത്തുന്നത്.തൊട്ടാല് ചോര പോടിയുമെന്ന അവസ്ഥയിലായിരുന്നു അവളുടെ ശരീരഭാഗങ്ങളെന്നു ഡോക്ടര്മാര്മൊഴി നല്കിയിട്ടുണ്ട്.

1996ല് കേസ് ഫയല് ചെയ്തു..തുടക്കത്തില് സംശയാസ്പദമായ രീതിയില് പോലീസ് നടപടികള് വൈകിപ്പിച്ചു..തുടര്ന്ന്നടന്ന അന്വേഷണത്തില് നാല്പ്പതു പേരുടെ പേര് വിവരങ്ങള്..അതിനിടെ പത്രത്തിലെ ഒരു ഫോട്ടോയില് നിന്നാണ് അവള് പിജെ കുര്യനെ തിരിച്ചറിഞ്ഞത്.പി ജെ കുര്യനെ തിരിച്ചറിഞ്ഞ ദിവസം ദേവികുളം എസ ഐയെ കാണാന് പോയത്പെണ്കുട്ടിയുടെ അച്ഛന് ഓര്മ്മിച്ചെടുക്കുന്നു.

”ഞാന് ചെല്ല്മ്പോള് അദ്ദേഹം ബാട്മിന്ടന് കളിക്കുകയായിരുന്നു.വേറെ ആരുടേയും പേര് പറയാന് കണ്ടില്ലേ എന്ന്ചോദിച്ചു കൊണ്ട് അദ്ദേഹം കളി തുടര്ന്നു.ഞാന് പറയുന്നത് കേള്ക്കുന്നതിനേക്കാള് തന്റെ ഷട്ടില് കോക്ക്ലക്ഷ്യത്തിലെത്തിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ.”

പിന്നീട് അന്വേഷണം എന്ന പേരില് പ്രഹസനങ്ങള്…കൊന്നു കളയുമെന്നുള്ള ഭീഷണികള്..ബന്ധുക്കള് പരമാവധിപിന്തിരിപ്പിച്ചു..മുന്നോട്ട് പോയപ്പോള് ഒറ്റപ്പെടുത്തി..സി പി എം അധികാരത്തില് വന്നപ്പോള് സിബി മാത്യൂസിന്റെ കീഴില്സ്പെഷ്യല് കമ്മറ്റി..പക്ഷെ സ്പെഷ്യല് കമ്മിറ്റിയുടെ മുന്നിലെത്തിയ റിപ്പോര്ട്ടില് പി ജെ കുര്യന്റെ പേര്ഉണ്ടായിരുന്നില്ല.തുടര്ന്ന് ആ വിവരം ചൂണ്ടിക്കാട്ടി മറ്റൊരു പരാതി മജിസ്ട്രെടിനു മുന്നാകെ ബോധിപ്പിച്ചു.2000ല്മുപ്പത്തഞ്ചു പേര്ക്ക് കോടതി ശിക്ഷ വിധിച്ചു. ധര്മരാജന് ജീവപര്യന്തം.പെണ്കുട്ടിയ്ക്ക് പ്യൂണായി ആയി ജോലിയുംനല്കി. എന്നാല് 2005ല് ധര്മരാജന്റെ ശിക്ഷാകാലാവധി അഞ്ചു വര്ഷമായി കുറച്ചു കൊണ്ട്ഉത്തരവായി.പെണ്കുട്ടിയ്ക്ക് രക്ഷപ്പെടാന് സാധ്യതകള് ഉണ്ടായിരുന്നെന്നായിരുന്നു ജസ്റിസ് ബസന്തിന്റെ കീഴിലുള്ളകോടതിയുടെ കണ്ടെത്തല്..നടന്നത് ബലാല്സംഗമല്ല സമ്മതത്തോടെയുള്ള വ്യഭിചാരം ആണെന്നുള്ള പ്രസ്താവനഞെട്ടിച്ചു.ജാമ്യത്തിലിറങ്ങി ഒളിവില് പോയ ധര്മരാജന് എട്ടു വര്ഷങ്ങള്ക്ക് ശേഷം 2013ലാണ് കര്ണ്ണാടകയില് നിന്ന്പിടിയിലാവുന്നത്. പി ജെ കുര്യന് കേസില് നിന്ന് ഒഴിവായി.2012 ല് ഡല്ഹി സംഭവത്തിനു ശേഷം കേസ് വീണ്ടുംസജീവമായി സുപ്രീം കോടതിയുടെ മുന്നിലെത്തി..ജസ്റിസ് ബസന്തിന്റെ കണ്ടെത്തലുകള് ഞെട്ടിക്കുന്നതായിരുന്നെന്നു സുപ്രീം കോടതി പ്രസ്താവിച്ചു.2014 ല് കേസ് വീണ്ടും പരിഗണയിലെടുത്തു.രാജുവും ധര്മ്മരാജനുമുള്പ്പെടെയുള്ളവര്ഇപ്പോള് ജയിലിലാണ്.

പതിനേഴു വര്ഷത്തെ ഒരു അച്ഛന്റെ നിയമയുദ്ധം.സാമ്പത്തിമായും മാനസികമായുംതളര്ന്നു..സമൂഹംഒറ്റപ്പെടുത്തി..ഇതിനിടയില് പള്ളിയില് ഈ കുടുംബത്തിനു പ്രവേശനം നിഷേധിച്ചു.ഈ കുടുംബത്തിന് ആത്മീയ ദാരിദ്ര്യം ഉണ്ടത്രേ.സുഹൃത്തക്കളും ബന്ധുക്കളും ഇല്ല..ആ അച്ഛന് അവളെ വില്ക്കുകയായിരുന്നത്രേ..ആ പണം കൊണ്ടാണ് വീട്വാങ്ങിച്ചത് എന്ന ആരോപണങ്ങള്..അതിനിടയില് ജോലി ചെയ്യുന്ന സ്ഥാപനത്തില് സാമ്പത്തിക ക്രമക്കേട് കാണിച്ചെന്നപരാതി..സ്വഭാഹഹത്യ ചെയ്യുന്നതിനായിരുന്നു..കേസ് തെളിയിച്ച് കുറ്റക്കാരെ ശിക്ഷിക്കുന്നതിനേക്കാള് വീണ്ടുംഅപമാനിക്കുന്നതിലായിരുന്നു ഒരു വിഭാഗത്തിന്റെ ശ്രദ്ധ.ഒരാഴ്ചയോളം ജെയിലിലും കിടക്കേണ്ടി വന്നു.അന്ന് വരെപിടിച്ചു നിന്ന ആ അച്ഛന് കരഞ്ഞു പോയ ദിവസമായിരുന്നു അത്.

അവളുടെ സഹോദരി നഴ്സ് ആയി ജോലി ചെയ്യുന്നു.ഇപ്പോഴും തന്റെ മേല്വിലാസം വെളിപ്പെട്ടാല് ജോലി പോകുമെന്നഭയത്തോടെ..നിറം മങ്ങിയതെങ്കിലും ആ അമ്മയ്ക്ക് തന്റെ പെണ്മക്കളേക്കുറിച്ച് സ്വപ്നങ്ങളുണ്ട്.പതിനാറാം വയസ്സിലെ പ്രണയ ചാപല്യങ്ങളെ ന്യായീകരിക്കുന്നില്ല..പക്ഷെ പെണ്കുട്ടിയുടെ സമ്മതത്തോടെയാണ് സംഭവങ്ങള് നടന്നതെന്നുള്ളജസ്റ്റിസ് ബസന്തിന്റെ കണ്ടെത്തലിനെതിരെ സുപ്രീം കോടതി പറഞ്ഞത് ശ്രദ്ധേയമാണ്..”അവള് അനുമതിയോടെ വഴങ്ങിയത്കാമുകന് മാത്രമാണ്..ബാക്കിയുള്ളതെല്ലാം നിയമ ലംഘനവും കുറ്റകൃത്യവും അല്ലാതാകുന്നില്ല..”

ആ കുടുംബത്തെ വീണ്ടും സമൂഹത്തിനു മുന്നിലേയ്ക്ക് വലിച്ചിഴയ്ക്കുക എന്നൊരു ഉദ്ദേശമില്ല.ഉപദ്രവിയ്ക്കപ്പെടുന്ന സ്ത്രീകള്‍ ഇരകളാക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കുമ്പോള്‍ ആ കൊച്ചുവീടിനുള്ളിലെ വിങ്ങലുകള് തികട്ടി വരാറുണ്ട്.ആ കുട്ടിയെ സമാധാനമായി ജീവിക്കാന് അനുവദിക്കാനുള്ള പക്വത എന്നാണുനമ്മുടെ സമൂഹം നേടിയെടുക്കുന്നത്?