രാഗയില്‍ അന്ധയായി ഭാമ; ട്രെയിലര്‍ കാണാം

മലയാളനടി ഭാമ അഭിനയിച്ച കന്നട ചിത്രം രാഗയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അന്ധയായാണ് ഭാമ ചിത്രത്തില്‍ അഭിനയിക്കുന്നത്.

പിസി ശേഖറാണ് കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഭാമയെ കൂടാതെ മിത്ര, അവിനാഷ്, രമേശ് ഭട്ട് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ കാര്യങ്ങള്‍ നേരില്‍ നിരീക്ഷിച്ചാണ് ചിത്രത്തിന് വേണ്ടി തയാറെടുത്തതെന്ന് ഭാമ വെളിപ്പെടുത്തിയിരുന്നു.

https://youtu.be/MGoFtUwsDfw