ഓസ്കാര്‍ പുരസ്കാരദാനച്ചടങ്ങുകൾക്ക് തുടക്കമായി; മഹേര്‍ഷാല അലി മികച്ച സഹനടന്‍

ലോസ് ആഞ്ജലീസ്: ലോക സിനിമ കാത്തിരിക്കുന്ന നിമിഷത്തിന് ഡോള്‍ബി തിയേറ്ററില്‍ തുടക്കമായി. എണ്‍പത്തിയൊന്‍പതാം അക്കാദമി അവാര്‍ഡുകള്‍ക്കായി ഹോളിവുഡ് ഉണര്‍ന്നുകഴിഞ്ഞു. പതിനാല് നാമനിര്‍ദേശങ്ങള്‍ ലഭിച്ച ലാ ലാ ലാന്‍ഡിലാണ് ഏറ്റവും കൂടുതല്‍ പ്രതീക്ഷ. ഇന്ത്യന്‍ വംശജനായ ദേവ് പട്ടേലിനും ഓസ്‌കര്‍ പ്രതീക്ഷയുണ്ട്. അവാര്‍ഡുകള്‍: മികച്ച സഹനടന്‍: മഹേര്‍ഷാല അലി (ചിത്രം: മൂണ്‍ലൈറ്റ്) മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ്: അലെസാന്ദ്രൊ ബെര്‍റ്റലാസി, ജോര്‍ജിയോ ഗ്രിഗോറിണി, ക്രിസ്റ്റഫര്‍ നെല്‍സണ്‍ വസ്ത്രാലങ്കാരം: കോളീന്‍ അറ്റ്‌വുഡ് (ഫന്റാസ്റ്റിക് ബീസ്റ്റ്‌സ് ആന്‍ഡ് വേര്‍ ടു ഫൈന്‍ഡ് ഥെം) ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ് (2011), മെമ്മോയ്‌സ് ഓഫ് എ ഗെയ്ഷ (2006), ഷിക്കാഗോ (2003) എന്നീ ചിത്രങ്ങള്‍ക്കാണ് കോളീന്‍ അറ്റ്‌വുഡിന് ഇതിന് മുന്‍പ് അവാര്‍ഡ് ലഭിച്ചത്.മികച്ച ചമയം: സൂയിസൈഡ് സ്ക്വാഡ് , ഡോക്യുമെന്ററി ഫീച്ചര്‍: ഒ.ജെ: മെയ്ഡ് ഇന്‍ അമേരിക്ക (സംവിധാനം: എസ്ര എഡെല്‍മാന്‍, കാരലിന്‍ വാട്ടര്‍ലോ)

ചടങ്ങ് തുടങ്ങുന്നതിന് മുമ്പ് ചിത്രങ്ങളെ പരിചയപ്പെടുത്തി സംസാരിച്ച അവതാരകൻ ജിമ്മി കെമ്മൽ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻെറ കടുത്ത ദേശീയ നയങ്ങളെ പരിഹസിച്ചിരുന്നു. കഴിഞ്ഞ ദിവസം ട്രംപ് ഭരണകൂടം ഏർപെടുത്തിയ വൈറ്റ് ഹൗസിലെ മാധ്യമ വിലക്കും ഒാസ്കാർ വേദിയെ ചിരിപ്പിച്ച് അവതരിപ്പിച്ചു. മികച്ച സഹനടനായി മഹർഷല അലി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇതോടെ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ദേവ് അലി ഒാസ്കാർ സ്വപനങ്ങളിൽ നിന്ന് പുറത്തായി. എന്നാൽ മയക്കുമരുന്ന് ഏജൻറിൻെറ രൂപത്തിൽ നിറഞ്ഞാടിയ അലിയുടെ വേഷം പുരസ്കാരത്തിന് തികച്ചും അർഹതപ്പെട്ടതായിരുന്നു. നേരത്തേ റെഡ് കാർപറ്റിൽ ഇന്ത്യയിൽ നിന്നും പ്രിയങ്ക ചോപ്ര, ദേവ് അലി എന്നിവർ പങ്കെടുത്തു.