സൽമാൻ ഖാൻ സ്​മാർട്ട്ഫോൺ നിർമാണത്തിലേക്ക്​​

മുംബൈ: ബോളിവുഡ്​ സൂപ്പർതാരം സൽമാൻ ഖാൻ സ്​മാർട്ട്ഫോൺ നിർമാണ കമ്പനി ആരംഭിക്കുന്നു. സൽമാ​െൻറ തന്നെ സിനിമകൾ നിർമിച്ച നിർമാതാക്കളുടെ സഹകരണത്തോട്​ കൂടിയാണ്​കമ്പനി ആരംഭിക്കുക. എങ്കിലും കമ്പനിയിലെ ഭൂരിപക്ഷം ഒാഹരികളും സൽമാ​െൻറ കൈവശമായിരിക്കുമെന്നാണ്​ റിപ്പോർട്ടുകൾ.

ബീയിങ്​ ഹ്യൂമൻ എന്ന പേരിൽ നിലവിൽ വസ്​ത്രനിർമാണ കമ്പനി സൽമാൻ ഖാൻ നടത്തുന്നുണ്ട്​. ബീയിങ്​സ്മാർട്ട്​എന്ന പേരിലാവും സൽമാൻ പുതിയ മൊബൈൽ ഫോൺ കമ്പനി ആരംഭിക്കുക. ഇതിനുള്ള ആദ്യ പടിയായി സാംസങ്ങ്​, മൈക്രോമാക്​സ്​ തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ച്​ പരിചയമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കമ്പനിയുടെ ഒാപ്പറേഷൻ മാനേജ്​മെൻറ്​ ടീം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്​ സൽമാൻ.

ഒപ്പോ, വിവോ, ഷവോമി തുടങ്ങിയ മൊബൈൽഫോൺ നിർമാതാക്കൾക്ക്​ വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ടാണ്​ പുതിയ കമ്പനി ആരംഭിക്കുന്നത്​. ഇതിലൂടെ ലഭിക്കുന്ന ലാഭം സൽമാൻഖാൻ നടത്തുന്ന സന്നദ്ധസേവന പ്രവർത്തനങ്ങൾക്ക്​ ഉപയോഗിക്കാനാണ്​ തീരുമാനം.