സുഹൃത്തിന്‍റെ വ്യാജമരണവാര്‍ത്ത അറിഞ്ഞ പതിനൊന്നുകാരന്‍ ആത്മഹത്യ ചെയ്തു; പതിമൂന്ന്കാരിക്കെതിരെ കേസ്

പെനിസ്വലയിലെ മിഷിഗണിലാണ് സംഭവം. പതിമൂന്നുകാരിയായ പെണ്‍കുട്ടി സ്വന്തം മരണവാര്‍ത്ത സുഹൃത്തായ സുഹൃത്തായ ടൈസന്‍ ബെന്‍സന് അയച്ചുകൊടുത്തു. സന്ദേശ ലഭിച്ചതിന് രണ്ട് മണിക്കൂറിന് ശേഷം സങ്കടം സഹിയ്ക്കാനാവാതെ ആത്മഹത്യ ചെയ്യ്ത നിലയില്‍ ടൈസനെ കണ്ടെത്തി.

ഇതെ തുടര്‍ന്നാണ് പതിമൂന്ന്കാരിക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ടത്. ആശയവിനിമയോപാധികള്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കല്‍, സൈബര്‍കുറ്റകൃത്യം എന്നിവയാണ് പെണ്‍ക്കുട്ടിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍. ജുവൈനല്‍ നിയമപ്രകാരം ഒന്നര വര്‍ഷത്തോളം തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണിത്.

സ്‌നാപ്ചാറ്റില്‍ മറ്റൊരു സുഹൃത്തിന്റെ അക്കൗണ്ട് വഴിയാണ് പെണ്‍കുട്ടി മരണവാര്‍ത്ത ടൈസനെ അറിയിച്ചത്. ഇതിന് രണ്ടുമണിക്കൂറിന് ശേഷം വീട്ടില്‍ ആത്മഹത്യ ചെയ്ത് നിലയില്‍ ടൈസനെ കണ്ടെത്തുകയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് പതിനാലിനാണ് സംഭവം.