ആണവപരീക്ഷണം:അമേരിക്കയും ഉത്തരകൊറിയയും വീണ്ടും ഇടയുന്നു

അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ ഏത് നിമിഷവും യുദ്ധമുണ്ടായേക്കാമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ഇരു പക്ഷവും പ്രകോപിപ്പിക്കാതെ ശാന്തത പുലർത്തണമെന്ന് ചൈന ആവശ്യപ്പെട്ടു.

എന്നാൽ ഇരു രാജ്യങ്ങളും വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി. മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോയെമന്ന ഭീതിയിലാണ് ലോകം.

കൊറിയയുടെ തുടർച്ചയായ ആണവപരീക്ഷണങ്ങളിൽ അതൃപ്തിയുള്ള അമേരിക്ക സൈനിക നടപടിയിലൂടെ അത് നേരിടാനാണ് ഒരുങ്ങുന്നത്. സിറിയയിൽ ഐസിസിനെതിരെ എക്കാലത്തെയും വലിയ ആണവേതര ബോംബ് പ്രയോഗിച്ച് ഡോണൾഡ് ട്രംപ് നയം വ്യക്തമാക്കിക്കഴിഞ്ഞു. അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഉത്തര കൊറിയയും ഭീഷണിപ്പെടുത്തുന്നു.

ഇരു രാജ്യങ്ങളും സൈനിക വിന്യാസം ശക്തിപ്പെടുത്തിക്കഴിഞ്ഞു.ഏത് നിമിഷവും യുദ്ധമുണ്ടായേക്കുമെന്ന് ചാനീസ് വിദേശകാര്യ മന്ത്രി വാങ് യീ പറഞ്ഞു. ചൈനയിൽ നിന്നും കൊറിയയിലേക്കുള്ള വിമാന സർവീസ് ഇന്ന് മുതൽ നിർത്തലാക്കിയേക്കും.
ആറാമത്തെ ആണവ ബോംബ് പരീക്ഷണത്തിനോ മിസാൽ പരീക്ഷണത്തിനോ കൊറിയ ഇന്ന് തന്നെ തുനിഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ. അത്തരത്തിലൊരു പ്രകോപനമുണ്ടായാൽ ഒരു യുദ്ധത്തിലേക്കാവും കാര്യങ്ങൾ നീങ്ങുക.