ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്‌റ്റേഷന്‍ ഇതാണ്

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്റ്റെഷനുകളുടെ ലിസ്റ്റ് പുറത്തു വിട്ടു.

വിശാഖപട്ടണമാണ്തെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്ല.തെലങ്കാന രണ്ടാം സ്ഥാനത്തും, ജമ്മു കശ്മീരിലെ ജമ്മുതാവി റെയില്‍വേ സ്‌റ്റേഷന്‍ മൂന്നാം സ്ഥാനത്തുമാണ്.റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളെ വിവിധ വിഭാഗങ്ങളായി തിരിച്ചായിരുന്നു സര്‍വേ. വാര്‍ഷിക വരുമാനം 50 കോടിക്ക് മുകളിലുള്ളവയെ എ 1 വിഭാഗത്തിലും 6 കോടിക്കും 50 കോടിക്കും ഇടയില്‍ വാര്‍ഷിക വരുമാനമുള്ളവയെ എ 2 വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ എ1 വിഭാഗത്തില്‍ കര്‍ണ്ണാടകയിലെ ബംഗളുരു സിറ്റി സ്റ്റേഷന്‍ 10ഉം, യശ്വന്തര്‍ 32ഉം സ്ഥാനത്താണ്.

ബിഹാറിലെ ദര്‍ഭാംഗയാണ് ഏറ്റവും വൃത്തിയില്ലാത്ത റെയില്‍വേ സ്റ്റേഷന്‍. പ്ലാറ്റ്‌ഫോമുകളുടെയും ശൗചാലയങ്ങളുടെയും വൃത്തിയും മറ്റ് കാര്യങ്ങളുമാണ് സര്‍വേയില്‍ പരിഗണിച്ചത്. സ്വച്ഛ് റെയില്‍ കാമ്പയിനിന്റെ ഭാഗമായിരുന്നു സര്‍വേ.

കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ എ1 വിഭാഗത്തില്‍ എറണാകുളം സൗത്ത് 34ാം റാങ്ക് നേടിയപ്പോള്‍ (695 പോയിന്റ്) തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്‍ പട്ടികയിലെ അവസാന അഞ്ചില്‍ 71ാം സ്ഥാനത്തെത്തി (557). കോഴിക്കോട് 40ാം റാങ്കും (687), തൃശ്ശൂര്‍ 52ാം റാങ്കും (635) സ്വന്തമാക്കി.

എ വിഭാഗത്തില്‍ ദേശീയതലത്തില്‍ 61ാം റാങ്ക് നേടിയ ആലുവയാണ് പോയിന്റ് അടിസ്ഥാനത്തില്‍ കേരളത്തിലെ ഏറ്റവും വൃത്തിയുള്ള സ്റ്റേഷന്‍ (719). തലശ്ശേരി 75ാം റാങ്കും(712), കോട്ടയം 102ാം റാങ്കും (683) നേടി.

ന്യൂഡല്‍ഹി മുപ്പത്തിയൊന്‍പതാം സ്ഥാനത്താണ്. ആനന്ദ് വിഹാര്‍ അഞ്ചും നിസാമുദ്ദീന്‍ 23ഉം സ്ഥാനങ്ങളിലെത്തി. വാരണാസി പതിനാലാം സ്ഥാനത്താണ്. ആകെ 407 സ്റ്റേഷനുകളിലാണ് സര്‍വേ നടത്തിയത്.

പ്ലാറ്റ്‌ഫോമുകളിലെ ടോയ്ലറ്റുകളിലെ വൃത്തി, ട്രാക്കുകളിലെ ശുചിത്വം, വേസ്റ്റ് ബാസ്കറ്റുളുടെ സാന്നിധ്യം, ശുചിത്വജീവനക്കാരുടെ പ്രവര്‍ത്തനം തുടങ്ങി വിവിധ ഘടകങ്ങള്‍ക്കോപ്പം പൊതുജനങ്ങളുടെ വിലയിരുത്തലും പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.