ഇങ്ങനെയൊന്ന് സിനിമയില്‍ ആദ്യം:പ്രണവിന്റെ പ്രതിഫലം കേട്ടാല്‍ ഞെട്ടും

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ മോഹന്‍ലാല്‍ ആണ്. അപ്പോള്‍ മകനായ പ്രണവ് മോഹന്‍ലാലിന് എത്രയായിരിയ്ക്കും ആദ്യ സിനിമയുടെ പ്രതിഫലം എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

എന്നാല്‍, തന്റെ ആദ്യ ചിത്രത്തിന് പ്രണവിന്റെ ലഭിക്കുന്നത് വെറും ഒരു രൂപയാണ്. ഒരു രൂപയാണ് ചിത്രത്തില്‍ പ്രണവിന്റെ പ്രതിഫലമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. മലയാള സിനിമയിലെ ത്രില്ലര്‍ സിനിമകളുടെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.രാജാവിന്റെ മകനെ സ്വീകരിയ്ക്കാനുള്ള ആവേശത്തിലാണ് ലാലിന്റെയും പ്രണവിന്റെയും ആരാധകര്‍.