ആമസോൺ വഴി ഇനി പത്രങ്ങൾ ഓർഡർ ചെയ്യാം

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണ്‍ പത്രങ്ങളുടെ വിതരണം ആരംഭിക്കുന്നു.

ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം സേവനം ലഭ്യമാക്കാനാണ് ആമസോണ്‍ ഒരുങ്ങുന്നത്. ഓര്‍ഡര്‍ ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ പത്രങ്ങള്‍ വീട്ടിലെത്തിക്കാനാണ് പദ്ധതി. അധിക തുക നല്‍കിയാല്‍ ഒരു മണിക്കൂറിനകം പത്രം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും ആമസോണ്‍ തുടങ്ങിയിട്ടുണ്ട്. തുടക്കത്തില്‍ മാഡ്രിഡ്, ബാഴ്സിലോണ തുടങ്ങിയ നഗരങ്ങളിലാണ് പദ്ധതി ആരംഭിക്കുക. എല്‍ പായിസ് എന്ന സ്പാനിഷ് ന്യൂസ് പേപ്പറാണ് ലഭ്യമാവുക. എന്നാല്‍ ഒരു ദിവസത്തെ പത്രം മാത്രമായി വിതരണം ചെയ്യാന്‍ ആമസോണ്‍ ഒരുക്കമല്ല. നിശ്ചിത എണ്ണം ഓര്‍ഡര്‍ ചെയ്യുമ്ബോള്‍ മാത്രമാണ് വീടുകളില്‍ പത്രമെത്തുക.