മെട്രോ തൂണുകളില്‍ നിറഞ്ഞ് അമിത് ഷാ:നീക്കം ചെയ്തില്ലെങ്കില്‍ നടപടിയെന്ന് കെ എം ആര്‍ എല്‍

ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോയുടെ തൂണുകളില്‍ പതാകകളും ഫ്ലക്‌സുകളും സ്ഥാപിച്ചതിനെതിരെ കേരള മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) രംഗത്ത്.

ഫ്‌ളക്‌സുകളും പതാകകളും ഉടനടി അഴിച്ചുമാറ്റിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് കെഎംആര്‍എല്‍ ബി ജെ പി പാര്‍ട്ടി നേതാക്കളെ അറിയിച്ചു.

ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷാ കൊച്ചിയിലെത്തിയത്. ന്യൂനപക്ഷങ്ങളെ കൂടെ കൂട്ടാനുള്ള ശ്രമമങ്ങളാണ് അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായിട്ട് ബിജെപി നടത്തുന്നത്. കേരളത്തിലെ ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുമായിട്ടും അമിത് ഷാ കൂടിക്കാഴ്ച് നടത്തും

കൊച്ചിയില്‍ ആര്‍എസ്എസ് നേതാക്കളുമായും, ബിജെപി സംസ്ഥാന, ജില്ലാ ഭാരവാഹികളുമായും അമിത്ഷാ കൂടികാഴ്ച നടത്തും. ശനിയാഴ്ച തിരുവനന്തപുരത്തേക്ക് പോകും. ഞായറാഴ്ച രാവിലെ അരിസ്റ്റോ ജംങ്ഷന് സമീപം ബിജെപി സംസ്ഥാന കാര്യാലയത്തില്‍ പുതിയ മന്ദിരത്തിന് തറക്കല്ലിടും.