ദോശ ചുടുന്ന അടിപൊളി യന്ത്രവുമായി ഇന്ത്യന്‍ കമ്പനി!

ഒരിന്ത്യന്‍ കമ്പനി ദോശയന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നു! നല്ല മാവും എണ്ണയും വെള്ളവും വെവ്വേറെ ഒഴിച്ചുകൊടുത്താല്‍ നല്ല ഉഗ്രന്‍ ദോശ ഇവന്‍ ചുട്ടുതരും. ദോശമാറ്റിക് എന്നാണ് ഈ യന്ത്രത്തിന് കമ്പനി നല്‍കിയിരിക്കുന്ന പേര്.

നല്ല ഒന്നാന്തരം വലിയ ദോശ ഞൊടിയിടയില്‍ ചുട്ടുതരും ദോശ മാറ്റിക്. അതും 50 തരത്തിലുള്ള ദോശകള്‍ ഉണ്ടാക്കിയെടുക്കാം. പരത്തിച്ചുട്ട് പാത്രത്തിലിട്ടുതരുമെങ്കിലും ചെറിയ ചില മനുഷ്യ സഹായങ്ങളൊക്കെ ദോശമാറ്റിക്കിന് വേണം.വില എത്രയാണ്ത എന്ന്ട്ടു പരസ്യത്തില്‍ പറയുന്നുമില്ല.എങ്കിലും കൂടുതല്‍ ഉപഭോക്താക്കളുള്ള ഹോട്ടലുകാരെയാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത് എന്ന് വ്യക്തം.വീഡിയോ കാണാം.