സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം, അലഹബാദ്, ചെന്നൈ, ഡല്‍ഹി, ഡെറാഡൂണ്‍ എന്നീ മേഖലകളിലെ ഫലമാണ് പ്രഖ്യാപിച്ചത്.

മറ്റു മേഖലകളിലെ ഫലവും ഉടന്‍ പ്രഖ്യാപിക്കും. cbseresults.nic.in എന്ന വെബ്സൈറ്റില്‍ ഫലം ലഭ്യമാണ്. റോള്‍ നമ്പര്‍, സെന്റര്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍ എന്നിവ നല്‍കി പരീക്ഷാ ഫലം അറിയാം. 16 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പത്താംക്ലാസ് പരീക്ഷ എഴുതിയത്.