നൈജീരിയയിലെ വിവാഹവീരന്റെ വിശേഷങ്ങള്‍!

നൈജീരിയക്കാരനായ മുഹമ്മദ് ബെല്ലോ അബുബക്കർ ആള് പ്രശസ്തനാണ്.നമ്മുടെ നാട്ടില്‍ കല്യാണ വീരന്‍ എന്നൊക്കെ പറയുന്ന ഒരാളാണ് ഇയാള്‍.

92 വയസ്സുള്ള ഇയാള്‍ക്ക് 97ഭാര്യമാരുണ്ട് ഇപ്പോള്‍..ആകെ 107 സ്ത്രീകളെ വിവാഹ൦ കഴിക്കുകയും അതിൽ 10 ഭാര്യമാരുടെ വിവാഹം വേര്‍പ്പെടുത്തുകയും ചെയ്തു എന്നാണ് വിവിധ വാർത്ത ഏജൻസികളുടെ റിപ്പോർട്ടുകളിൽ പറയുന്നത് .
ഏറ്റവും കൌതുകകരമായ വസ്തുത ഇയാള്‍ക്ക് പ്രത്യേക ജോലിയോ വരുമാനമോ ഒന്നുമില്ല എന്നതാണ്.2008 ൽ നൈജീരിയൻ കോടതി 86 ഭാര്യമാരിൽ 82 പേരേ വിവാഹ മോചനം ചെയ്യണമെന്നു പറഞ്ഞത് മുഹമ്മദ്നിഷേധിച്ചിരുന്നു.. 185 കുട്ടികളുടെ പിതാവ് കൂടിയായ മുഹമ്മദ് മരിച്ചു എന്ന് ഇടക്ക് പുറത്തു വന്ന വ്യാജ വാർത്തക്കെതിരെ നൈജീരിയൻ വാൻഗ്വാർഡ് എന്ന പത്രത്തിലൂടെ പ്രതികരണവുമായി ഇയാള്‍ രംഗത്തെത്തിയിരുന്നു. “ഞാൻ ജീവനോടെയും ആരോഗ്യത്തോടെയും ഉണ്ട് , എന്റെ പ്രവർത്തികൾ കണ്ടു ആരും അസൂയപ്പെടേണ്ടതില്ല എന്നും ,ഇനിയും വിവാഹം ചെയാനുള്ള തീരുമാനം ദൈവ കല് പനകളാണെന്നും ജീവിതാവസാനം വരെ തുടരുമെന്നും മുഹമ്മദ് പറഞ്ഞു .

എത്രയും അധികം കല്യാണം കഴിയ്ക്കാമോ അത്രയും ദൈവാനുഗ്രഹം ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ഇയാള്‍ ഇപ്പോഴും.