മലപ്പുറത്തെ മൊഞ്ചത്തികളുടെ ഫ്ലാഷ് മോബ്; സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം രൂക്ഷം

മലപ്പുറത്തെ കുന്നുമ്മലില്‍ മൂന്ന് മൊഞ്ചത്തിക്കുട്ടികളുടെ ഡാന്‍സാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍.ഡാന്‍സ്മു ചെയ്യുന്ന മുസ്ലിം പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചേരിതിരിവ്‌ ഉണ്ടായിക്കഴിഞ്ഞു.

ഡിസംബര്‍ ഒന്നിന് ലോക എയ്ഡസ് ദിനത്തോടനുബന്ധിച്ച് നടത്തിയ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായിട്ട് നടത്തിയ ഫ്‌ളാഷ്‌മോബിലാണ് മക്കനയിട്ട മൊഞ്ചത്തിക്കുട്ടികള്‍ നഗര മധ്യത്തില്‍ ജിമിക്കി കമ്മല്‍ ഡാന്‍സ് കളിച്ച വീഡിയോയാണ് സോഷ്യം മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് .ഇത് ഇസ്ലാമികമല്ലെന്നും മുസ്ലിമിന് അംഗീകരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞ് പല ഗ്രൂപ്പുകളിലും പലപേരുകളിലും ആളുകള്‍ രംഗത്തുവന്നതോടെയാണ് പുതിയ വിവാദം കത്താന്‍ തുടങ്ങിയത്.

ഹാദിയ വിഷയത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തെ അനുകൂലിച്ച മുസ്ലിം മൗലിക വാദികള്‍ ഇക്കാര്യത്തില്‍ എന്തുപറയുന്നു എന്നുവരെ പല ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലും ചര്‍ച്ചയുണ്ടായി. എയ്ഡ്‌സ് പോലുള്ള മഹാവ്യാധിക്കെതിരേയുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്ത കുട്ടികളെ അഭിന്ദിക്കുന്നതിന് പകരം സോഷ്യല്‍ മീഡിയ വഴി ഇതൊരു വിവാദമാക്കാനുള്ള ശ്രമമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ മറ്റൊരു കൂട്ടര്‍ വാദിക്കുന്നത്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയിയല്‍ സൂപ്പര്‍ ഹിറ്റായി.