മരിച്ചത് ശശി കപൂര്‍;അനുശോചനം ശശി തരൂരിനും!

ബോഡിവുഡ് നടനും നിര്‍മാതാവുമായ ശശി കപൂറിന്റെ നിര്യാണത്തിന് പിന്നാലെ ശശിതരൂര്‍ എംപിയുടെ ഓഫീസില്‍ അനുശോചന പ്രവാഹം.

ശശിതരൂര്‍ തന്റെ ഇതേ സംബന്ധിച്ച് കുറിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് അബദ്ധം പറഞ്ഞു. താന്‍ ഗുരുതരാവസ്ഥയിലാണോയെന്ന് അന്വേഷിച്ച് മാധ്യമപ്രവര്‍ത്തകരുടേതായ രണ്ടു ഫോണ്‍ വിളികള്‍ എത്തി.

തന്റെ ഓഫീസിലേക്കാണ് വിളിച്ചന്വേഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.അതിനുശേഷം ശശികപൂറിന് അനുശോചനം അറിയിച്ച് അദ്ദേഹം ട്വീറ്റും ചെയ്തു. ശരീരത്തിന്റെ ഒരു ഭാഗംനഷ്ടപ്പെട്ടതായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് അനുശോചനത്തില്‍ തരൂര്‍ പറഞ്ഞു.