2017ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് സണ്ണി ലിയോണിനെ; രണ്ടാം സ്ഥാനം ഈ മലയാളി നടിക്ക്

യാഹുവിന്റെ വാര്‍ഷിക വിശകലന പ്രകാരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞ ടോപ് 10 വനിതാ താരങ്ങളുടെ പട്ടികയില്‍ ആദ്യത്തേത് സണ്ണി ലിയോണിന്റേതാണ്.

എന്നാല്‍ രണ്ടാമതായി നില്‍ക്കുന്നത് മലയാളത്തിന്റെ കാവ്യാ മാധവനാണ്. തൊട്ടുപുറകെ പ്രിയങ്കാ ചോപ്രയും ഐശ്വര്യാ റായ്‌യുമുണ്ട്.

കഴിഞ്ഞ ജൂലൈയില്‍ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ ചേര്‍ന്നൊന്നു കുഞ്ഞിനെ ദത്തെടുത്തിരുന്നു. പിന്നീടങ്ങോട്ട് സണ്ണി ലിയോണ്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഭാര്യ കാവ്യാ മാധവന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്.തൊട്ടു പിന്നാലെ ഐശ്വര്യ റായും പ്രിയങ്കാ ചോപ്രയുമുണ്ട്.ഇവര്‍ക്ക് പുറമെ കത്രീന കൈഫ്, ദീപിക പദുക്കോണ്‍, കരീന കപൂര്‍, മംമ്ത കുല്‍ക്കര്‍ണി, ഇഷ ഗുപ്ത, ദിഷാ പട്ടാണി തുടങ്ങയിവരും പട്ടികയിലുണ്ട്.