നിര്‍ഭയ ഫണ്ട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു സുപ്രീംകോടതി നോട്ടീസ്

 

ന്യൂഡല്‍ഹി: ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കുള്ള നിര്‍ഭയ ഫണ്ട് ഉപയോഗിക്കുന്നതില്‍ വീഴ്ച വരുത്തിയ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു. അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരെ സഹായിക്കുന്നതിന് ദേശീയ പദ്ധതി രൂപീകരിക്കാനും കേസില്‍ സാക്ഷികളാകുന്നവരെ സംരക്ഷിക്കുന്നതിന് പദ്ധതി തയാറാക്കാനും നിര്‍ഭയ ഫണ്ട് വര്‍ധിപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
ഓരോ വര്‍ഷവും 1000 കോടി രൂപ നിര്‍ഭയ ഫണ്ടിലേക്ക് വകയിരുത്തിയിട്ടും ഇരകള്‍ക്ക് നല്‍കാതെ 3000 കോടി രൂപയോളമാണ് ഖജനാവില്‍ കെട്ടിക്കിടക്കുന്നത്. 2,000 കോടി രൂപയോളം വരുന്ന തുക ഇരകള്‍ക്ക് അനുവദിക്കാത്തത് എന്തു കൊണ്ടാണെന്നു കോടതി ചോദിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയക്കാനും ഉത്തരവായി