താന്‍ ഗര്‍ഭിണിയല്ലെന്ന് ദീപിക; കല്ല്യാണവും അടുത്തെങ്ങുമില്ല

മുംബൈ: തന്റെ സ്വതസിന്തമായ ശൈലിയില്‍ ദീപക പദുകോണ്‍. താന്‍ ഗര്‍ഭിണിയുമല്ല രണ്‍വീറുമായുള്ള വിവാഹം അടുത്തൊന്നുമില്ലെന്നുമാണ് താരം തുറന്നടിച്ചത്. അഭ്യൂഹങ്ങള്‍ക്കുള്ള മറുപടിയായാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ ഒരു ഫാഷന്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് ഗോസിപ്പുകള്‍ക്കു ദീപിക മറുപടി പറഞ്ഞത്. രണ്‍വീറും താരവുമായി കടുത്തപ്രണയത്തിലാണെന്നും ഇരുവരും ഉടന്‍വിവാഹിതരായേക്കുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. മാതാപിതാക്കളുടെ സമ്മതത്തോടെ ഇരുവരും വിവാഹനിശ്ചയം കഴിച്ചതായി മുംബൈമിറര്‍ ആണ് വാര്‍ത്തപുറത്തുവിട്ടത്. എന്നാല്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക് വിവാഹമേ ഇല്ലെന്നാണ് താരം പറഞ്ഞത്.