എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത അന്തരിച്ചു

ടോക്കിയോ: എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയും ജാപ്പനീസ് പര്‍വതാരോഹകയുമായ ജുങ്കോ താബേ(77) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് നാലു വര്‍ഷമായി ചികിത്സയിലായിരുന്നു.
1975 ലാണ് താബേ എവറസ്റ്റ് കീഴടക്കിയത്. എവറസ്റ്റിനു പുറമേ താന്‍സാനിയയിലെ കിളിമഞ്ചാരോ, യുഎസിലെ മക്കിന്‍ലേ, അന്റാര്‍ട്ടിക്കയിലെ വിന്‍സണ്‍ മാസിഫ് എന്നിങ്ങനെ നിരവധി കൊടുമുടികളും ഇവര്‍ കാല്‍ക്കീഴിലാക്കി.