പാക് നയതന്ത്ര ഉദ്യോഗസ്ഥന്‍ ചാരപ്പണിക്ക് അറിസ്റ്റില്‍

ന്യൂദല്‍ഹി: ഭാരതത്തിലെ പാക്ക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ദല്‍ഹി ചാണക്യപുരി പോലീസ് അറസ്റ്റ് ചെയ്തു. ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ മെഹമൂദ് അക്തര്‍ എന്നയാളെയാണ് പിടികൂടിയത്. പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശം വച്ചതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
ഇന്റലിന്‍ജസ് വിഭാഗം നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇയാള്‍ പോലീസ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനോട് നേരിട്ട് ഹാജരാകാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.