കേരളരാഷ്ട്രീയത്തില്‍ തന്റെ കാലം കഴിഞ്ഞു: ആന്റണി

തൃശൂര്‍: കേരളരാഷ്ട്രീയത്തില്‍ തന്റെ കാലം കഴിഞ്ഞെന്ന് എ.കെ.ആന്റണി. കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിലേയ്ക്ക് ഇനിയില്ല. ചരിത്രപരമായ മണ്ടത്തരം ചെയ്യില്ലെന്നും ആന്റണി.
അതേസമയം കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തന്നെയാണ് മത്സരമെന്ന് ആന്റണി വിശദീകരിച്ചു. നേരത്തേ പറഞ്ഞതില്‍ നിന്നു മാറ്റമില്ല. എന്നാല്‍ മഞ്ചേശ്വരത്ത് ബിജെപിയുമായാണ് മത്സരമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിന്റെ മദ്യനയം ഇപ്പോഴും വ്യക്തമല്ലെന്നും അവര്‍ ഒന്നിച്ച് അത് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.