സൽമാൻ ഖാൻ ഏറ്റവും കുടുതൽ പ്രതിഫലം പറ്റുന്ന സെലിബ്രറ്റി

ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കുടുതൽ പ്രതിഫലം പറ്റുന്ന സെലിബ്രറ്റികളുടെ പട്ടികയിൽ ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ഒന്നാമത്. ഷാരുഖ് ഖാനും രണ്ടാമതും ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി മൂന്നാമതും എത്തി. ഫോബ്സാണ് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നൂറു സെലിബ്രറ്റികളുടെ പട്ടിക തയാറാക്കിയത്. പട്ടികയിൽ പതിനൊന്നാമനായി ടെലിവിഷൻ താരം കപിൽ ശർമയും ഇടംനേടി.

270.33 കോടി രൂപയാണ് സൽമാൻ ഖാന്റെ പ്രതിഫലം. ഷാരുഖ് ഖാന്റെ പ്രതിഫലം 221.75 കോടി രൂപയും വിരാട് കോഹ്ലിയുടേത് 134.44 കോടി രൂപയുമാണ്. ആദ്യ അഞ്ചിൽ ബോളിവുഡ് നടൻ അക്ഷയ് കുമാറും ഇന്ത്യൻ ഏകദിന നായകൻ മഹേന്ദ്ര സിംഗ് ധോണിയും ഇടം നേടി.